"നിങ്ങൾ ഒരു മദ്യപാനിയാണോ ?"
രാവിലെ പത്രം വന്നപ്പോൾ ഉള്ളിൽ സാധാരണ പോലെ ഒരു കുഞ്ഞു നോട്ടീസ്.
വെറുതെ അലക്ഷ്യമായി ഒന്ന് നോക്കി.
കണ്ണെടുക്കാൻ കഴിഞ്ഞില്ല.
"നിങ്ങൾ ഒരു മദ്യപാനിയാണോ ?"
വെണ്ടയ്ക്ക അക്ഷരത്തിൽ അടിച്ചു വെച്ചിരിയ്ക്കുന്നു.
താഴെ, ചെറിയ അക്ഷരങ്ങൾ.
"ഞങ്ങൾക്ക് തീര്ച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയും"
ഫോൺ :9447........
ഭാര്യയ്ക്ക് ഒരേ നിര്ബ്ബന്ധം.
ഒന്ന് വിളിച്ചു നോക്ക് മനുഷ്യാ...
വിളിച്ചു നോക്കി..
ടൌണിലെ ഒരു പ്രശസ്ത ബാർ.
''...ഞങ്ങൾ സാധനം വീട്ടിൽ എത്തിച്ചു തരും സാാർ ...."

No comments:
Post a Comment